മോഡിയുടെ സന്ദര്‍ശനംകൊണ്ടു ശിവഗിരിയുടെ പ്രാധാന്യം കുറയില്ലെന്നു മുഖ്യമന്ത്രി

single-img
24 April 2013

Oommen_Chandy_(cropped)ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനംകൊണെ്ടാന്നും മതേതരത്വത്തിന്റെ പ്രതീകമായ ശിവഗിരി മഠത്തിന്റെയോ ശ്രീനാരായണ ദര്‍ശനങ്ങളുടെയോ പ്രാധാന്യമോ പ്രസക്തിയോ കുറയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ശിവഗിരിയെ വര്‍ഗീയവത്കരിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല. ശിവഗിരി മഠം വര്‍ഗീയവാദികളുടെ പിടിയിലാണെന്ന പ്രസ്താവന പിണറായി വിജയന്റേതു മാത്രമാണ്. ശിവഗിരി മഠത്തിന്റെയും ശ്രീനാരായണ ദര്‍ശനങ്ങളുടെയും പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ കണ്ടതില്‍ തെറ്റില്ല. ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ചു പറഞ്ഞതാണു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഗുജറാത്ത് മോഡല്‍ അല്ല, കേരള മോഡല്‍ വികസനമാണ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.