നരേന്ദ്ര മോഡിക്ക് ശിവഗിരിയില്‍ ഊഷ്മള വരവേല്‍പ്പ്

single-img
24 April 2013

Modiഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശിവഗിരിയില്‍ ഊഷ്മള വരവേല്‍പ്പ്. ശിവഗിരിയിലെ ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന്റെ കനകജൂബിലി സമാപനവും 51-ാമതു ധര്‍മമീമാംസാ പരിഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മോഡിയെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ മേല്‍നോട്ടത്തിലാണു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ മോഡി റോഡ് മാര്‍ഗമാണ് ശിവഗിരിയിലേക്ക് പോയത്. ബുള്ളറ്റ് പ്രൂഫ് കാറിലാണ് യാത്ര ഒരുക്കിയത്. തണ്ടര്‍ ബോള്‍ട്ട്, ക്വിക്ക് റെസ്‌പോണ്ട്‌സ് ടീം എന്നിവ ഉള്‍പ്പെടെയുള്ള കമാന്‍ഡോ സംഘങ്ങളും മോഡിക്ക് സുരക്ഷയ്ക്കായി ഒപ്പമുണ്ടായിരുന്നു.

ശിവഗിരിയിലെത്തിയ മോഡി മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സമ്മേളവേദിയില്‍ എത്തിയ അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനാണ് മോഡിയുടെ ഹിന്ദിയിലുള്ള പ്രസംഗം തര്‍ജിമ ചെയ്തത്. ഹുന്ദമതത്തിന്റെ പൈതൃകത്തെയും ഹിന്ദു സന്യാസിമാരുടെ നന്മയെയും കുറിച്ച് പ്രസംഗം ആരംഭിച്ച മോഡി, തുടര്‍ന്ന് ഗുജറാത്തിന്റെ വികസന വിഷയങ്ങളും അവതരിപ്പിച്ചു.