ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ രണ്ടു വ്യോമ ബറ്റാലിയനുകളെ വിന്യസിക്കും

single-img
24 April 2013

mcmahon-line-in-aksai-chin-of-ladakhഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനികശക്തി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പാരച്യൂട്ട് റെജിമെന്റിനു കീഴില്‍ 1,500 സൈനികള്‍ ഉള്‍പ്പെടുന്ന രണ്ടു വ്യോമ ബറ്റാലിയനുകള്‍കൂടി വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പ്രതിരോധമന്ത്രാലയം പദ്ധതിയിടുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറുന്നതു പരിശോധിക്കുകയും അവ തിരിച്ചുപിടിക്കുകയുമാണ് ഈ ബറ്റാലിയന്റെ ലക്ഷ്യം.