ചൈനീസ് കൈയേറ്റം: ഇന്ത്യ സൈന്യത്തെ നിയോഗിച്ചേക്കും

single-img
24 April 2013

mcmahon-line-in-aksai-chin-of-ladakhലഡാക്കില്‍ കൈയേറിയ ചൈനീസ് സൈന്യം പിന്‍വാങ്ങുന്നില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ അങ്ങോട്ടയയ്ക്കുമെന്നു സൂചന. അന്‍പതോളം പേരടങ്ങുന്ന ഒരു പ്ലറ്റൂണ്‍ ചൈനീസ് ഭടന്മാരാണ് അതിര്‍ത്തിക്കിപ്പുറത്തുള്ളത്. കൈയേറ്റം കണെ്ടത്തിയപ്പോള്‍ത്തന്നെ മലനിരകളിലെ യുദ്ധത്തില്‍ പരിശീലനമുള്ള ലഡാക്ക് സ്‌കൗട്ട്‌സിന്റെ ഒരു സംഘത്തെ അവിടേക്കയച്ചിരുന്നു. അര്‍ധസൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസാണ് (ഐടിബിപി) നേരത്തേ അവിടെ ഉണ്ടാ യിരുന്നത്.

ലഡാക്കിലെ സൈനിക കൈയേറ്റം അവസാനിപ്പിച്ച് അതിര്‍ത്തിക്കപ്പുറത്തേ ക്കു മട ങ്ങാന്‍ ഇന്ത്യ ഇന്നലെ ൈച നയോടാ വശ്യപ്പെട്ടിരു ന്നു. ദൗളത് ബെ ഗ് ഓള്‍ഡിയില്‍ കൈവശരേഖയില്‍നിന്നു പ ത്തു കിലോമീറ്റര്‍ ഉള്ളില്‍ കയറിയാണു ചൈനീ സ് സൈന്യം പോസ്റ്റ് സ്ഥാ പിച്ചത്. ഇതേത്തു ടര്‍ന്നു പ്രാദേശിക സൈ നിക കമാന്‍ഡര്‍മാര്‍ തമ്മി ല്‍ രണ്ടുവട്ടം ചര്‍ച്ച നട ന്നിട്ടും ഫലമുണ്ടായില്ല. ഇന്നലെയായിരുന്നു രണ്ടാമത്തെ ചര്‍ച്ച.

ഈ സാഹച ര്യ ത്തിലാണു പഴ യ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യ പരസ്യമായി ആവശ്യപ്പെട്ടത്. നേരത്തേ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ചൈനീസ് അംബാസഡര്‍ വൈ വൈയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ കൈവശരേഖ ലംഘിച്ചിട്ടില്ലെന്നാണു ചൈനീസ് വിദേശ മന്ത്രാലയം പറഞ്ഞത്.