ഫഹദും ആന്‍ഡ്രിയയും ഒരുമിക്കുന്നു

single-img
23 April 2013

അന്നയും റസൂലും എന്ന മനോഹര പ്രണയകാവ്യത്തിലെ ഇണക്കുരുവികള്‍ ജീവിതത്തിലും പ്രണയത്തിലാണെന്ന വാര്‍ത്തയുടെ ചൂടാറിയിട്ടില്ല. ഇപ്പോള്‍ വീണ്ടും ഫഹദ് ഫാസിലും ആന്‍ഡ്രിയ ജറമിയയും ഒത്തുചേരുന്നു എന്ന വാര്‍ത്തകള്‍ ആണ് ആഘോഷമാകുന്നത്. നോര്‍ത്ത് 24 കാതം എന്ന പുതിയ സിനിമയിലൂടെയാണ് ഈ പ്രണയ ജോഡി വീണ്ടുമെത്തുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ആണ് നോര്‍ത്ത് 24 കാതം ഒരുക്കുന്നത്.

ഒരുമിച്ചുള്ള ഒരു യാത്രയ്ക്കിടയില്‍ മൂന്നു അപരിചിതരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ തമാശയുടെ മേമ്പൊടി ചേര്‍ത്ത് ആണ് നോര്‍ത്ത് 24 കാതം എത്തുന്നത്. ഫഹദും ആന്‍ഡ്രിയയും കൂടാതെ നെടുമുടി വേണുവും പ്രധാന വേഷത്തിലെത്തുന്നു. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ഇ-4 എന്റര്‍ടെയിന്റ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കും.