പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി

single-img
23 April 2013

manmohan singhmanmohan2ജി, കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിനിടെ പ്രധാനമന്ത്രിക്ക് പിന്തുണയുമായി സമാജ് വാദി പാര്‍ട്ടി. പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ചൈനീസ് അധിനിവേശത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും എസ്.പി. ആവശ്യപ്പെട്ടു. നേരത്തേ മുന്‍ ടെലികോം മന്ത്രി രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.