മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ഗൗരിയമ്മ

single-img
23 April 2013

K.R.Gouri_Ammaയുഡിഎഫ് വിടുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. ചര്‍ച്ച വേണമെന്ന ആവശ്യമുന്നയിച്ച് ഉമ്മന്‍ ചാണ്ടി തന്നെ ഇതുവരെ വിളിച്ചിട്ടില്ല. പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ രാജന്‍ ബാബുവിനെയോ കെ.കെ.ഷാജുവിനെയോ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ അന്തിമമായി പറയുന്നത് ജനറല്‍ സെക്രട്ടറിയായിരിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. യുഡിഎഫ് വിടാന്‍ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണമെങ്കില്‍ സംസ്ഥാന കമ്മിറ്റി കൂടി വേണം തീരുമാനമെടുക്കാന്‍. തനിക്ക് ഏകപക്ഷീയമായി തീരുമാനങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.