ജോര്‍ജ് ഇപ്പോള്‍ മിതത്വം പാലിക്കുന്നു: ചെന്നിത്തല

single-img
23 April 2013

chennithalaസംഭാഷണത്തിലും പെരുമാറ്റത്തിലും ചീഫ് വിപ്പ് പി. സി. ജോര്‍ജ് ഇപ്പോള്‍ ഏറെ മിതത്വം പാലിക്കുന്നുണെ്ടന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളയാത്രയ്ക്കു നേതൃത്വം നല്‍കി ബത്തേരിയിലെത്തിയതായിരുന്നു അദ്ദേഹം. ഒരോ ഘടക കക്ഷികളിലും പ്രശ്‌നക്കാരെ നിയന്ത്രിക്കാന്‍ അതാതു പാര്‍ട്ടികളുടെ നേതാക്കള്‍ക്കു കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നരേന്ദ്ര മോഡിയെ ഷിബു ബേബി ജോണ്‍ കണ്ടത് തികച്ചും തെറ്റാണ്. കൂട്ടക്കുരുതിയ്ക്ക് നേതൃത്വം കൊടുത്ത മോഡിയെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.