അബ്ദുള്‍ ഹമീദ് ബംഗ്ലാദേശ് പ്രസിഡന്റ്

single-img
23 April 2013

abdul hamid-80522രാജ്യത്തെ തല മുതിര്‍ന്ന രാഷ്ട്രീയനേതാവും പാര്‍ലമെന്റ് സ്പീക്കറുമായ അബ്ദുള്‍ ഹമീദിനെ ബംഗ്ലാദേശ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ അവാമി ലീഗ് ശനിയാഴ്ചയാണ് അബ്ദുള്‍ ഹമീദിനെ പ്രസിഡന്റു സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. ബംഗ്ലാദേശിന്റെ ഇരുപതാമതു പ്രസിഡന്റായി അബ്ദുള്‍ ഹമീദിനെ തെരഞ്ഞെടുത്തുവെന്ന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ കാസി റഖിബുദ്ദീന്‍ അഹമ്മദ് അറിയിച്ചു. പ്രധാനമന്ത്രി ഷേക് ഹസീനയുടെ വിശ്വസ്തനാണ് 69 കാരനായ ഹമീദ്. അരനൂറ്റാണ്ടിലധികമായി ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യം. പാക്കിസ്ഥാന്റെ ഭാഗമായിരുന്ന കാലത്തെ ദേശീയ അസംബ്ലിയില്‍ 26- ാം വയസില്‍ അംഗമായ അദ്ദേഹം പടിപടിയായ വളര്‍ച്ചയിലൂടെയാണ് രാജ്യത്തെ പ്രഥമ പൗരനാവുന്നത്. മാര്‍ച്ച് 20 ന് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്റെ നിര്യാണത്തെത്തുടര്‍ന്ന് ആക്ടിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഹമീദ്. അഞ്ചുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.