എസ്എന്‍സി ലാവ്‌ലിന്‍ ലോകബാങ്കിന്റെ കരിമ്പട്ടികയില്‍

single-img
22 April 2013

വിവാദ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് ലോകബാങ്കിന്റെ വിലക്ക്. അഴിമതിയെത്തുടര്‍ന്നാണ് എസ്എന്‍സി ലാവ്‌ലിനെയും മൂറോളം അനുബന്ധ കമ്പനികളെയും ലോകബാങ്ക് കരിമ്പട്ടയില്‍ പെടുത്തിയത്. ഇതോടെ ലോകബാങ്ക് സഹായം നല്‍കുന്ന പദ്ധതികള്‍ അടുത്ത 10 വര്‍ഷത്തേയ്ക്ക് ഈ കമ്പനികള്‍ക്ക് ഏറ്റെടുക്കാനാകില്ല. ബംഗ്ലാദേശില്‍ പത്മ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 15,000 കോടിയുടെ അഴിമതി എസ്എന്‍സി ലാവ്‌ലിന്‍ നടത്തിയെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞിരുന്നു. ബംഗ്ലാദേശിനു പുറമെ കംബോഡിയയിലും വിവിധ പദ്ധതികള്‍ ലഭിക്കുന്നതിനായി കോടികളാണ് കമ്പനി കൈക്കൂലിയായി നല്‍കിയത്.