എസ്എസ്എല്‍സി ഫലം ബുധനാഴ്ച

single-img
22 April 2013

സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 24 ബുധനാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ഇത്ര നേരത്തേ ഫലം പ്രഖ്യാപിക്കുന്നത്. മൂന്നു സോണുകളായി തിരിച്ചുനടത്തിയ മൂല്യ നിര്‍ണയം ഏപ്രില്‍ ആദ്യ വാരം തന്നെ പൂര്‍ത്തിയായതാണ് ഫലം നേരത്തെ പുറത്തുവിടാന്‍ സഹായിച്ചത്. 4,79,650 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തുടനീളം ഫലം കാത്തിരിക്കുന്നത്.