ഗണേഷ്‌കുമാര്‍ മന്ത്രിയായി മടങ്ങിയെത്തണമെന്ന് ജി. സുകുമാരന്‍ നായര്‍

single-img
21 April 2013

G Sukumaran nair - 3ഗണേഷ് കുമാര്‍ മന്ത്രിയായി മടങ്ങിയെത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു സുകുമാരന്‍ നായര്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എന്‍എസ്എസ് ശ്രമിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇതിനു സഹകരിച്ചില്ല. രണ്ടു കുടുംബങ്ങള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഇരുനേതാക്കള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ആത്മാര്‍ഥതയുണെ്ടങ്കില്‍ ഗണേഷ് കുമാറിനെയും ബാലകൃഷ്ണ പിള്ളയെയും ഒരുമിച്ചിരുത്തി പ്രശ്‌നം പരിഹരിച്ചു ഗണേഷിനെ വീണ്ടും മന്ത്രി സ്ഥാനത്തേക്കു കൊണ്ടുവരണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷിനെ മന്ത്രി സ്ഥാനത്തുനിന്നും നീക്കാനുള്ള ഗൂഢാലോചന സംവിധാനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.