യുഡിഎഫ് വിടണമെന്ന് ജെഎസ്എസ് സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം

single-img
21 April 2013

K.R.Gouri_Ammaയുഡിഎഫ് വിടണമെന്ന് ജെഎസ്എസ് സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം. പാര്‍ട്ടിയോടുള്ള യുഡിഎഫിന്റെ മോശം സമീപനം വികാര നിര്‍ഭരമായ വാക്കുകളില്‍ യോഗത്തില്‍ വിശദീകരിച്ച ഗൗരിയമ്മയോട് സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും യോജിക്കുകയായിരുന്നു. കെ.കെ ഷാജുവുള്‍പ്പെടെ ചുരുക്കം ചിലര്‍ മാത്രമാണ് ഇത്തരം അഭിപ്രായങ്ങളോട് വിയോജിച്ചത്. എന്നാല്‍ മുന്നണി വിടാന്‍ ജെഎസ്എസ് തീരുമാനിച്ചില്ല. ഇക്കാര്യം ഓഗസ്റ്റില്‍ ചേരുന്ന പ്രത്യേക കണ്‍വെന്‍ഷന്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെന്റര്‍ യോഗത്തിന് ശേഷം പാര്‍ട്ടി നേതാവ് രാജന്‍ ബാബു പറഞ്ഞു. അതുവരെ യുഡിഎഫ് യോഗങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.