ഡല്‍ഹിയില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം നാണക്കേടെന്ന് വൃന്ദ കാരാട്ട്

single-img
21 April 2013

BRINDAഡല്‍ഹിയില്‍ അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം അന്വേഷിക്കാതിരുന്ന പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. കേസിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.