ഷിബു ബേബി ജോണിനെതിരെ നടപടി വേണം : ബാലകൃഷ്ണ പിള്ള

single-img
20 April 2013

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിന്റെ നടപടി ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ കൂടിക്കാഴ്ച നടന്നതെങ്കില്‍ ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിട്ടില്ലെങ്കില്‍ മന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കണം. ആര്‍ക്കും എന്തു തോന്നിവാസവും കാണിക്കാമെന്ന അവസ്ഥയിലാണ് മുന്നണി സംവിധാനമെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു.