അട്ടപ്പാടി ശിശുമരണം : സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ച പറ്റി

single-img
20 April 2013

അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് നിമിത്തം ശിശുമരണം സംഭവിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയും കാരണമായെന്ന് മന്ത്രി പി.കെ.ജയലക്ഷ്മി. അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തവേയാണ് ആരോഗ്യ വകുപ്പിന്റെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയത്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും ഇന്റര്‍ഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസിന്റയും ജീവനക്കാരുടെ സേവനം ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തി നടപടി എടുക്കും. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ആദിവാസികള്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും പി.കെ.ജയലക്ഷ്മി അറിയിച്ചു.