മോഡിയില്‍ കുരുങ്ങി ഷിബു ബേബിജോണ്‍

single-img
20 April 2013

Shibu ‘Modi-fies’ his standസംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായി. ഗുജറാത്ത് മോഡല്‍ വികസനവുമായി ബന്ധപ്പെട്ടാണു ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ കണ്ടതെന്നു പറഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൊഴില്‍മന്ത്രിയോടു വിശദീകരണം തേടി. അതേത്തുടര്‍ന്നു, മോഡിയുമായുള്ള കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു മന്ത്രി ഷിബു ബേബി ജോണ്‍ ഏറ്റുപറഞ്ഞു.

അഹമ്മദാബാദില്‍ വ്യാഴാഴ്ചയായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്. ഗുജറാത്തുമായി സഹകരിച്ചു കേരളത്തില്‍ ചില പദ്ധതികള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. കേരളത്തിന്റെ പൈതൃക പ്രതീകമായ ആറന്മുളക്കണ്ണാടി ഷിബു നരേന്ദ്രമോഡിക്കു സമ്മാനിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ യോഗത്തില്‍ പങ്കെടുക്കാനാണു മന്ത്രി ഷിബു അഹമ്മദാബാദിലേക്കു പോയത്. മുന്‍നിശ്ചയപ്രകാരം ഗുജ റാത്ത് തൊഴില്‍ മന്ത്രിയാണു മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കു സൗകര്യമൊരുക്കിയത്.

തൊഴില്‍വൈദഗ്ധ്യ വികസ നത്തില്‍ ഗുജറാത്തിന്റെ മാതൃക കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ചര്‍ച്ച ചെയ്തതായി മന്ത്രി ഷിബു ബേബി ജോണ്‍ പിന്നീടു പറഞ്ഞു. ഗുജ റാത്ത് മാതൃകയില്‍ സംസ്ഥാനത്തു നോളജ് സിറ്റിയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആലോചിക്കാതെയാണു നരേന്ദ്രമോഡിയെ കണ്ടതെന്നും ഷിബു ബേബിജോണ്‍ സമ്മതിച്ചു.