ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്ത് നുഴഞ്ഞു കയറി

single-img
20 April 2013

ഇന്ത്യന്‍ അധീനതയിലുള്ള പ്രദേശമായ ലഡാകില്‍ ചൈനീസ് സൈനികര്‍ അതിക്രമിച്ചു കയറി സൈനികത്താവളം സ്ഥാപിച്ചു. ഇന്തോ-ചൈനീസ് അതിര്‍ത്തി മേഖലയായ കിഴക്കന്‍ ലഡാകില്‍ ദൗലത് ബാരില്‍ ഇന്ത്യന്‍ പ്രദേശത്തിന് ഏകദേശം പത്തു കിലോമീറ്ററോളം അകത്തു പ്രവേശിച്ചാണ് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അവരുടെ ക്യാമ്പ് സ്ഥാപിച്ചത്. ഏപ്രില്‍ 15 ന് രാത്രിയിലാണ് നുഴഞ്ഞു കയറ്റം നടന്നത്. ചൈനയുടെ ക്യാമ്പില്‍ അന്‍പതോളം സൈനികരുണ്ടെന്നാണ് വിവരം. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് ക്യാമ്പിന് എതിരെ സൈനികത്താവളം സ്ഥാപിച്ചു. ഈ പ്രദേശത്തെ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നടക്കുന്നതാണ് ഇത്തരത്തില്‍ ചൈനീസ് സൈന്യം നുഴഞ്ഞു കയറാന്‍ കാരണമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയിരിക്കുന്നത്.