വിജയകാന്ത് കോടതിയില്‍ കീഴടങ്ങി

single-img
19 April 2013

Vijayakanthതമിഴ്‌നാട് സര്‍ക്കാിനെതിരെയുള്ള അപകീര്‍ത്തിക്കേസില്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച ഡിഎംഡികെ അധ്യക്ഷന്‍ വിജയകാന്ത് കോടതിയില്‍ കീഴടങ്ങി. തിരുനെല്‍വേലി കോടതി ഇന്നലെയാണ് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ വിജയകാന്തിനെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജയലളിതയ്‌ക്കെതിരെ ഒരു പൊതുയോഗത്തില്‍ വിജയകാന്ത് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാണു കേസ്.