അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പും സ്‌ഫോടനവും

single-img
19 April 2013

map_of_usaഅമേരിക്കയെ നടുക്കി വീണ്ടും സ്‌ഫോടനവും വെടിവയ്പ്പും. ബോസ്റ്റണ് സമീപം വാട്ടര്‍ ടൗണിലാണ് സ്‌ഫോടനമുണ്ടായത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് സമീപം രൂക്ഷമായ വെടിവയ്പ്പുമുണ്ടായി. സംഭവത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലാന്നും റിപ്പോര്‍ട്ടുണ്ട്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് സമീപമെത്തിയ ആയുധധാരികള്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രത്യാക്രമണം നടത്തി. അക്രമികള്‍ക്കെതിരേ ശക്തമായ പോലീസ് നടപടി തുടരുകയാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.