സിറിയയുടെ രാസായുധഭീഷണി: യുഎസ് സൈന്യം ജോര്‍ദാനെ സഹായിക്കും

single-img
19 April 2013

syriaആഭ്യന്തരയുദ്ധത്തിനിടയില്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാസായുധം പ്രയോഗിച്ചാല്‍ അതിനെ ചെറുക്കുന്നതിനും സിറിയയുമായുള്ള അതിര്‍ത്തി സംരക്ഷിക്കുന്നതിനും ജോര്‍ദാനെ യുഎസ് സൈന്യം സഹായിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോര്‍ദാനിലെ പ്രവര്‍ത്തനങ്ങള്‍ക്കു പെന്റഗണ്‍ ഏഴുകോടി ഡോളര്‍ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.