കള്ളപ്പണം: ആര്‍ബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു

single-img
19 April 2013

reserve_bank_of_indiaകള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് കണ്‌ടെത്തിയതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 34 ബാങ്കുകള്‍ക്കെതിരേ കൂടി അന്വേഷണം വ്യാപിപ്പിക്കുന്നു. നേരത്തെ നികുതിവെട്ടിക്കാന്‍ കൂട്ടുനിന്ന് കള്ളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന മൂന്ന് ബാങ്കുകളെ ആര്‍ബിഐ കണ്‌ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് എന്നീ ബാങ്കുകളോടു ധനമന്ത്രാലയം വിശദീകരണം തേടുമെന്നും സൂചനയുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നത് മൂന്ന് ബാങ്കുകള്‍ മാത്രമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. എന്നാല്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ മൂന്ന് ബാങ്കുകള്‍ക്കെതിരേ നടപടിയുണ്ടാവും. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ മാധ്യമ സ്ഥാപനമായ കോബ്രാപോസ്റ്റ് കോമാണ് പുറത്തുകൊണ്ടുവന്നത്.