പര്‍വേസ് മുഷാറഫ് അറസ്റ്റില്‍

single-img
19 April 2013

Pervez-Musharraf_2പാക്കിസ്ഥാനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിനെ അറസ്റ്റ് ചെയ്തു. ഇസ്‌ലാമാബാദ് പ്രാന്തത്തിലുള്ള തന്റെ ഫാം ഹൗസില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മുഷാറഫിനെ ഫാം ഹൗസില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. ഫാം ഹൗസ് സബ് ജയിലായി കോടതി പ്രഖ്യാപിച്ചു. കോടതിയുടെ അനുമതി കൂടാതെ രാജ്യം വിട്ടു പോകരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്തതല്ല മുഷാറഫ് കീഴടങ്ങിയതാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. മുഷാറഫിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ ഇസ്‌ലാമാബാദില്‍ പ്രകടനം നടത്തി.