കര്‍ണാടകയില്‍ ഒമ്പതു ഖനികള്‍ പുനരാരംഭിക്കാന്‍ അനുമതി

single-img
19 April 2013

karnataka-map evarthaകര്‍ണാടകയില്‍ ഒമ്പത് ഖനികളില്‍ ഖനനം പുനരാരംഭിക്കാമെന്നു സുപ്രീംകോടതി. എന്നാല്‍ കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം ആന്ധ്ര- കര്‍ണാടക അതിര്‍ത്തിയിലുള്ള റെഡ്ഡി സഹോദരന്‍മാരുടെ ഖനികളുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് തുടരേണെ്ടന്നും കോടതി നിര്‍ദേശിച്ചു. ഇരു സംസ്ഥാനങ്ങളും അതിര്‍ത്തി കൃത്യമായി വിഭജിച്ചതിനു ശേഷം മാത്രം ഇതു തുടര്‍ന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഖനികളുടെയും ലീസ് സുപ്രീം കോടതി റദ്ദാക്കി. വിഷയവുമായി ബന്ധപ്പെട്ട് സിഇസി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു.