വില കൂടി

single-img
19 April 2013

തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണവില തിരിച്ചു വരുന്നു. രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന വില ഉച്ചയോടടുപ്പിച്ച് 240 രൂപ വര്‍ദ്ധിച്ചു. ഒരു പവന്റെ വില വീണ്ടും 20000 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കൂടിയത്. ഗ്രാമിന് 2500 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഏപ്രില്‍ 18ന് രാവിലെ പവന്‍ വില 320 രൂപ കുറഞ്ഞതിനു ശേഷം ഉച്ചയ്ക്ക് 240 രൂപ കൂടി 19720 രൂപയില്‍ ഒരു പവന്റെ വില എത്തിയിരുന്നു.