ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം

single-img
19 April 2013

delhi-city-mapsതലസ്ഥാനത്തെ നടുക്കി വീണ്ടും കൂട്ടമാനഭംഗം. ദക്ഷിണ ഡല്‍ഹിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചെന്നു പോലീസ്. ഡല്‍ഹിയിലെ നാനാക്പുരയില്‍ രാവിലെ ഏഴരയോടെ വഴി യാത്രക്കാരനാണ് അര്‍ധനഗ്നയായി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന യുവതിയെ കണ്ട് പോലീസില്‍ വിവരമറിയിച്ചത്. കോട്‌ല മുബാരക്പൂര്‍ നിവാസിയെന്നു കരുതുന്ന യുവതിയെ പോലീസ് സ ഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ യുവതിയില്‍ നിന്നു മൊഴിയെടുത്തതായി പോലീസ് പറഞ്ഞു. കാറില്‍ ലിഫ്റ്റ് കൊടുത്തശേഷം മൂന്നുപേര്‍ ചേര്‍ന്നു തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നു പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. കൂട്ടമാനഭംഗത്തിനും മോഷണത്തിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.