പരിയാരം വിഷയത്തില്‍ ഭിന്നതയില്ലെന്ന് ചെന്നിത്തല

single-img
19 April 2013

Ramesh-Chennithala232പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രമേശിന്റെ അഭിപ്രായത്തെ തള്ളി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പരിയാരം വിഷയത്തില്‍ മന്ത്രിസഭ സ്വീകരിച്ച നിലപാട് മരവിപ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. മന്ത്രിസഭാ തീരുമാനം മാറ്റാന്‍ പറയാന്‍ തനിക്ക് അധികാരമില്ല. ഇക്കാര്യത്തില്‍ എം.വി.രാഘവന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.