ബാംഗളൂര്‍ സ്‌ഫോടനം: മലയാളിയും പ്രതിയെന്ന് സൂചന

single-img
19 April 2013

India Explosionകഴിഞ്ഞദിവസം ബാംഗളൂരില്‍ ബിജെപി ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയും പ്രതിയെന്ന് സൂചന. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു മലയാളിയെ ചോദ്യഗ ചെയ്തു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ എട്ട് പേരെയാണ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്ന് നാല് പേരെ വ്യാഴാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നാല് പേര്‍ കസ്റ്റഡിയിലായത്.