അഫ്‌സല്‍ഗുരു പ്രശ്‌നം കുത്തിപ്പൊക്കി സര്‍ദാരി

single-img
18 April 2013

02_AsifAliZardariഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്ക് ആക്രമണം നടത്തിയ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് കാഷ്മീര്‍ ജനതയെ അരിശംകൊള്ളിച്ചിരിക്കുകയാണെന്നു പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. യുഎന്‍, ഒഐസി തുടങ്ങിയ അന്തര്‍ദേശീയ വേദികളില്‍ കാഷ്മീര്‍ പ്രശ്‌നം തുടര്‍ന്നും പാക്കിസ്ഥാന്‍ ഉന്നയിക്കുമെന്നും സര്‍ദാരി വ്യക്തമാക്കി. അധിനിവേശ കാഷ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദില്‍ സംയുക്ത നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാഷ്മീര്‍ ജനതയെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെ മാത്രമേ കാഷ്മീര്‍ പ്രശ്‌നത്തിനു പരിഹാരം കാണാനാവുകയുള്ളുവെന്നും സര്‍ദാരി ചൂണ്ടിക്കാട്ടി. അജന്‍ഡ നിശ്ചയിക്കാന്‍ ഭീകരരെ അനുവദിക്കരുതെന്ന കാര്യത്തില്‍ പാക്കിസ്ഥാനും ഇന്ത്യയും നിര്‍ബന്ധം പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.