ഗോമസിന് അവിസ്മരണീയ ഹാട്രിക്; ബയേണ്‍ ഫൈനലില്‍

single-img
18 April 2013

Germany Soccer Cupആറു മിനിറ്റിനുള്ളില്‍ അവിസ്മരണീയ ഹാട്രിക് സ്വന്തമാക്കിയ മരിയോ ഗോമസിന്റെ കരുത്തില്‍ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫൈനലില്‍. സെമിയില്‍ വൂള്‍സ്ബര്‍ഗിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്താണ് ബയേണ്‍ ഫൈനലില്‍ ഇടംപിടിച്ചത്. ബയേണിന്റെ തട്ടകമായ അലിയന്‍സ് അരീനയില്‍ അരങ്ങേറിയ പോരാട്ടത്തിന്റെ അവസാന പത്തു മിനിറ്റിനുള്ളിലാണ് ഗോമസിന്റെ തകര്‍ത്താട്ടം കണ്ടത്. 80-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഗോമസ് 83, 86 മിനിറ്റുകളിലും ലക്ഷ്യം കണ്ട് ഹാട്രിക് പൂര്‍ത്തിയാക്കി. മൂന്നു മിനിറ്റിന്റെ കൃത്യമായ ഇടവേളകളില്‍ ഗോമസ് നേടിയ ഗോളില്‍ ബയേണ്‍ മറ്റൊരു കിരീടത്തിലേക്ക് അടുത്തു.