സ്വര്‍ണം വീണ്ടും താഴേയ്ക്ക്

single-img
18 April 2013

ചാഞ്ചാട്ടങ്ങളൊന്നും ഇല്ലാതിരുന്ന ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം കേരള വിപണിയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഒരു പവന് 320 രൂപ കുറഞ്ഞ് 19480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2435 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ 10 ന് പവന് 80 രൂപ വില കൂടിയതിനു ശേഷം തുടര്‍ച്ചയായ ഇടിവാണ് സ്വര്‍ണത്തിനു നേരിട്ടത്. ചൊവ്വാഴ്ച(16/04/2013) ആയിരം രൂപ ഒറ്റയടിക്കു കുറഞ്ഞ ശേഷം ബുധനാഴ്ച കേരളത്തില്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നതോടെ സംസ്ഥാനത്തെ ജ്വല്ലറികളില്‍ വില്‍പ്പന കുതിച്ചുയരുകയാണ്.