കടല്‍ക്കൊല: സുപ്രീംകോടതി വിധി തിങ്കളാഴ്ച

single-img
17 April 2013

കടല്‍ക്കൊലക്കേസിന്റെ തുടരന്വേഷണം ഏത് ഏജന്‍സിയാണ് നടത്തേണ്ടതെന്ന കാര്യത്തില്‍ സുപ്രീംകോടതി അടുത്ത തിങ്കളാഴ്ച വിധി പറയും. കേസന്വേഷണത്തിന്റെ ചുമതല എന്‍ഐഎയെ ഏല്പിച്ചിട്ടുണെ്ടന്നും 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ ഇറ്റലി എതിര്‍ത്ത സാഹചര്യത്തിലാണു കോടതി തീരുമാനമെടുക്കുന്നതിനായി മാറ്റിയത്. കേസ് എന്‍ഐഎയ്ക്ക് കൈമാറരുതെന്നും സിബിഐയെ ഏല്‍പ്പിക്കണമെന്നുമുള്ള ഇറ്റലിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചില്ല.