ടി.പി.വധം: പോലീസിന് വീഴ്ച പറ്റിയെന്ന് കെ.സുധാകരന്‍

single-img
17 April 2013

K Sudhakaran - 1ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കെ.സുധാകരന്‍ എംപി. കേസിലെ സാക്ഷികളെ തീരുമാനിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റി. സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം കേസിനെ ബാധിക്കുമെങ്കില്‍ പുനരന്വേഷണത്തിന് തയാറാകണം. കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.