സൂപ്പര്‍ ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ്

single-img
17 April 2013

ഐപിഎല്ലിലെ ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചു. മത്സരം ടൈ ആയതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ 15 റണ്‍സ് നേടി. ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ ഡിവില്ലിയേഴ്‌സ് അവസാന രണ്ടു പന്ത് സിക്‌സര്‍ പറത്തി. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 11 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ പരാജയപ്പെട്ട ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒരു തിരിച്ചുവരവു കാംക്ഷിച്ച് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്തു. പതിവിനു വിപരീതമായി ഭേദപ്പെട്ട നിലയില്‍ ഓപ്പണിംഗ് കൂട്ടുകെട്ടു മുന്നേറിയപ്പോള്‍ നിശ്ചിത 20 ഓവറില്‍ അവര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 31 പന്തില്‍ 28 റണ്‍സെടുത്ത മഹേല ജയവര്‍ധനയാണ് ടോപ് സ്‌കോറര്‍.