സമ്മാനം കിട്ടിയ ടി.വി സി.പി.ഐ എം.എല്‍.എ മാര്‍ പൊതുസ്ഥാപനങ്ങള്‍ക്കു നല്‍കും

single-img
17 April 2013

PANNYAN RAVEENDRAN M.Pനിയമസഭാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടമായി കൃഷിമന്ത്രി കെ.പി. മോഹനന്‍ നല്‍കിയ എല്‍സിഡി ടിവി സിപിഐ എംഎല്‍എമാര്‍ പൊതുസ്ഥാപനങ്ങള്‍ക്കു നല്‍കും. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണു തീരുമാനം. എംഎല്‍എമാര്‍ക്കു മന്ത്രിമാര്‍ പാരിതോഷികങ്ങള്‍ നല്‍കുന്നതു നല്ല രീതിയല്ല. എംഎല്‍എമാര്‍ക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇങ്ങനെ പാരിതോഷികങ്ങള്‍ നല്‍കുന്നതു കീഴ്‌വഴക്കമെന്നാണു പൊതുവേ പറയാറ്. ആ കീഴ്‌വഴക്കം ഇനി സിപിഐ എംഎല്‍എമാര്‍ സ്വീകരിക്കേണ്ടതില്ലെന്നും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വായനശാലകള്‍, അനാഥാലയങ്ങള്‍, ആശുപത്രികള്‍ എന്നീ പൊതുസ്ഥാപനങ്ങളിലേക്കാകും ടിവി നല്‍കുകയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ കൊടുംവരള്‍ച്ച നിലനില്‍ക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജനവികാരമാണു സര്‍ക്കാര്‍ പ്രഥമമായി പരിഗണിക്കേണ്ടിയിരുന്നത്. എംഎല്‍എമാര്‍ മന്ത്രിമാരില്‍നിന്നു പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നതു തെറ്റായ സന്ദേശമാണു നല്‍കുക. ഇനി ഇത്തരത്തിലുള്ള ഒരു പാരിതോഷികവും ആരുടെ കാലത്തും സ്വീകരിക്കേണെ്ടന്ന നിര്‍ദേശം എംഎല്‍എമാര്‍ക്കു പാര്‍ട്ടി നല്‍കിയിട്ടുണെ്ടന്നും പന്ന്യന്‍ രവീന്ദ്രന്‍ പ റഞ്ഞു.