പരിയാരം ഏറ്റെടുക്കല്‍; ചെന്നിത്തലയുടെ പ്രസ്താവനയെപ്പറ്റി അറിയില്ല: മുഖ്യമന്ത്രി

single-img
17 April 2013

Oommen_Chandy_(cropped)സഹകരണ മെഡിക്കല്‍ കോളജായ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ആസ്തി ബാധ്യതകള്‍ കണക്കാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പരിയാരം ഏറ്റെടുക്കല്‍ നീട്ടിവച്ചിരിക്കുകയാണെന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിഎംപി നേതാവ് എംവി രാഘവനെ വീട്ടില്‍ ചെന്നു കണ്ടപ്പോഴാണ് ഏറ്റെടുക്കല്‍ നീട്ടിവയ്ക്കാമെന്നു ചെന്നിത്തല ഉറപ്പു നല്‍കിയത്.