കൊറിയയില്‍ യുഎസ് കോപ്റ്റര്‍ തകര്‍ന്നു

single-img
17 April 2013

koreaസൈനികാഭ്യാസ പ്രകടനത്തിനെത്തിയ യുഎസ് ഹെലികോപ്റ്റര്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിക്കു സമീപം തകര്‍ന്നു. സിഎച്ച്-53 മറീന്‍ ഹെലികോപ്ടറില്‍ 21 പേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും ജീവാപായം നേരിട്ടിട്ടില്ലെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടതായി യുഎസ് അധികൃതര്‍ പറഞ്ഞു.ജപ്പാനിലെ യുഎസ് താവളത്തില്‍നിന്നുള്ള 16 സൈനികരും അഞ്ചു ജീവനക്കാരുമാണു കോപ്ടറിലുണ്ടായിരുന്നത്.ഇവരെസിയൂളിലെ യുഎസ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹെലികോപ്ടര്‍.