കര്‍ണാടക: പത്രികാസമര്‍പ്പണം ഇന്നു പൂര്‍ത്തിയാകും

single-img
17 April 2013

karnataka-map evarthaഅടുത്തമാസം അഞ്ചിനു നടക്കുന്ന കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്നു പൂര്‍ത്തിയാകും. നാളെയാണു പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം 20 ആണ്. ഇന്നലെ വൈകുന്നേരം വരെ 2001 പത്രികകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 641 പേര്‍ സ്വതന്ത്രരാണ്. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഉപമുഖ്യമന്ത്രിമാരായ കെ.എസ്.ഈശ്വരപ്പ, ആര്‍.അശോക് തുടങ്ങി ബിജെപിയിലെ പ്രമുഖര്‍ ഇന്നാണു പത്രിക നല്‍കുക.