ആരോപണമുന്നയിച്ചത്‌ മാനസിക രോഗികൾ:പി സി ജോര്‍ജ്‌

single-img
17 April 2013

തനിക്കെതിരെ പരാതി നല്‍കിയത്‌ മാനസിക രോഗികളാണെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌. ജോര്‍ജിനെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ട്‌ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലെ രണ്ട്‌ എംഎല്‍എമാര്‍ അടക്കം ആറ്‌ പേര്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക്‌ പരാതി നല്‍കിയതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ 20 അംഗ ഉന്നതാധികാര സമിതിയിലെ അംഗങ്ങളാണ്‌ പരാതിക്കാര്‍.ടി യു കുരുവിളയും മോന്‍സ്‌ ജോസഫുമാണ്‌ പരാതിയില്‍ ഒപ്പിട്ടിരിക്കുന്ന എംഎല്‍എമാര്‍.