കെ.ബി. ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഓഫീസ് ഒഴിഞ്ഞു

single-img
17 April 2013

Ganesh-Kumar00കുടുംബ പ്രശ്‌നത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന കെ.ബി. ഗണേഷ്‌കുമാറിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങള്‍ ഇന്നലെ പടിയിറങ്ങി. മന്ത്രിയുടെ സ്റ്റാഫായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഓഫീസ് ബാധ്യതകളെല്ലാം തന്നെ ഇവര്‍ തീര്‍ത്തു. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടു. ഈ മാസം രണ്ടിനാണു ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചത്. സ്റ്റാഫംഗങ്ങളുടെ ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനു സാധാരണയായി സര്‍ക്കാര്‍ 15 ദിവസം അനുവദിക്കാറുണ്ട്. ആ കാലാവധിയാണു ഇന്നലെ പൂര്‍ത്തിയായത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു 11 പേരും പുറത്തുനിന്നു 17 പേരുമാണു സ്റ്റാഫംഗങ്ങളായി ഉണ്ടായിരുന്നത്.