രമേശ് ചെന്നിത്തല എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി

single-img
17 April 2013

chennithalaരമേശ് ചെന്നിത്തല സിഎംപി നേതാവ് എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിലെ എം.വിആറിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു നിന്നു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലെ തീരുമാനങ്ങള്‍ എം.വി.ആറിനെ അറിയിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ സിഎംപി എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തീരുമാനം നീട്ടിവെയ്ക്കുകയാണെന്ന് ചെന്നിത്തല എംവിആറിനെ അറിയിച്ചു. സിഎംപി യുഡിഎഫ് വിടുമെന്ന് താന്‍ കരുതുന്നില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.