ബാംഗളൂര്‍ സ്‌ഫോടനം; ഉപയോഗിച്ചത് ഹൈദരാബാദില്‍ നിന്നു മോഷ്ടിച്ച ബൈക്ക്

single-img
17 April 2013

India Explosionബാംഗളൂര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഹൈദരാബാദില്‍ നിന്നു മോഷ്ടിച്ച ബൈക്കാണെന്നു ഔദ്യോഗിക വിശദീകരണം. സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്ന ബൈക്കിന്റെ രജിസ്റ്റര്‍ നമ്പര്‍ വ്യാജമായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഷാസി നമ്പര്‍ ഉപയോഗിച്ചാണ് ബൈക്ക് ഹൈദരാബാദില്‍ നിന്നു മോഷ്ടിച്ചതാണെന്നു കണ്‌ടെത്തിയത്. ബൈക്കു പാര്‍ക്കു ചെയ്ത ആളെ കണ്‌ടെത്താന്‍ ബിജെപി ഓഫിസിലെയും അടുത്തുള്ള പാര്‍പ്പിട സമുച്ചയത്തിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്. സ്‌ഫോടന സ്ഥലത്തു ബൈക്കു പാര്‍ക്കു ചെയ്ത ആളെ കണ്ട ദൃക്‌സാക്ഷിയെ പോലീസ് ചോദ്യം ചെയ്തു.