ബാംഗളൂരില്‍ രണ്ടിടത്ത് ബോംബ് സ്‌ഫോടനം; 13 പേര്‍ക്ക് പരിക്ക്

single-img
17 April 2013

Bengaluru blast_0_0ബാംഗളൂരില്‍ രണ്ടിടത്ത് ബോംബ് സ്‌ഫോടനം. രാവിലെ മല്ലേശ്വരത്തെ ബിജെപി ഓഫീസിന് സമീപമാണ് ആദ്യം സ്‌ഫോടനം നടന്നത്. ഇത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്നു മണിക്കൂറിനുശേഷം ഉച്ചയ്ക്കാണ്് ഹെബ്ബാളിലെ കൊക്കക്കോള ഫാക്ടറിക്ക് സമീപത്ത് സ്‌ഫോടനമുണ്ടായത്. ആദ്യസ്‌ഫോടനത്തില്‍ എട്ടു പോലീസുകാര്‍ക്ക് അടക്കം 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടു സ്ത്രീകളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ഓഫീസിന്റെ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ടതായിരുന്നു പോലീസുകാര്‍. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് സംശയമുണ്‌ടെന്ന് രാവിലെ ബാംഗളൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സ്ഥലത്ത് ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് ഉറപ്പായത്. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിതെറിച്ചതെന്നാണ് കണ്‌ടെത്തിയത്. സ്ഥലത്ത് എന്‍ഐഎയും പോലീസ് തെരച്ചില്‍ തുടരുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല