ഹജ്ജ് നയം സുപ്രീം കോടതി അംഗീകരിച്ചു

single-img
16 April 2013

കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ ഹജ്ജ് നയം ഭേദഗതികളോടെ സുപ്രീം കോടതി അംഗീകരിച്ചു. ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി കുറച്ച് പത്തു വര്‍ഷത്തിനകം പൂര്‍ണ്ണമായും സബ്‌സിഡി ഒഴിവാക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. അഞ്ചു വര്‍ഷത്തേയ്ക്കാണ് പുതിയ നയം പിന്തുടരേണ്ടത്. അതു കഴിഞ്ഞാല്‍ നയം പുതുക്കണം. അഞ്ചു വര്‍ഷത്തേയ്ക്ക് ഒരു കോടതിയിലും ഹജ്ജ് ചോദ്യം ചെയ്യാന്‍ കഴിയില്ല. ഹജ്ജിന് പോകുന്നത് സബ്‌സിഡിയില്‍ ആകരുത്. ഹജ്ജ് കമ്മിറ്റി വഴി ഒരാള്‍ ഒരു തവണ മാത്രം തീര്‍ഥാടനത്തിനു പോയാല്‍ മതിയെന്നും വീണ്ടും പോകണമെങ്കില്‍ സ്വന്തം നിലയില്‍ പോകാവുന്നതാണ്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനും പരമോന്നത കോടതി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

പുതിയ ഹജ്ജ് നയം അനുസരിച്ച് 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. തുടര്‍ച്ചയായി മൂന്നു തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്ക് നാലാം വര്‍ഷം നറുക്കെടുപ്പ് കൂടാതെ അവസരം നല്‍കും. കൂടാതെ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന, വിമാനക്കൂലി കുറക്കുക എന്നീ വ്യവസ്ഥകളും പുതിയ ഹജ്ജ് നയത്തില്‍ ഉണ്ട്. ജസ്റ്റിസ് അഫ്താബ് ആലം, ജസ്റ്റിസ് രഞ്ജന ദേശായി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹജ്ജ് നയത്തിന് അംഗീകാരം നല്‍കിയിയത്.