ചാക്ക് രാധാകൃഷ്ണന് ജാമ്യം നല്കരുതെന്ന് സിബിഐ

single-img
16 April 2013

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വി.എം.രാധാകൃഷ്ണന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചാല്‍ രാധാകൃഷ്ണന്‍ കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് രേഖകള്‍ രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നു.