National

ഒന്‍പത് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ലങ്കന്‍ നേവി അറസ്റ്റ് ചെയ്തു

srilankaതമിഴ്‌നാട്ടില്‍ നിന്നുള്ള ഒന്‍പത് മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. പുതുകോട്ടെ ജില്ലയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളാണ് ലങ്കന്‍ നേവിയുടെ കസ്റ്റഡിയിലുള്ളത്. കടലില്‍ മത്സ്യബന്ധനത്തിനിടെ ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴിലാളികളുടെ രണ്ടു ബോട്ടുകളും നേവി പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ വിവിധ സംഭവങ്ങളിലായി 56 തമിഴ് മത്സ്യതൊഴിലാളികളെയാണ് ലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്.