പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡി സ്വയം മാര്‍ക്കറ്റ് ചെയ്യുന്നു: കോണ്‍ഗ്രസ്

single-img
15 April 2013

narender_modi_awardപ്രധാനമന്ത്രി സ്ഥാനം മുന്നില്‍ കണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്വയം ‘മാര്‍ക്കറ്റ്’ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും പോലും മോഡിക്ക് ഇതിന് പൂര്‍ണ പിന്തുണ ലഭിക്കുന്നില്ലെന്ന് മധ്യപ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി.കെ.ഹരിപ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി പദത്തെക്കുറിച്ച് മോഡി പറഞ്ഞു നടക്കുമ്പോള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറയുന്നത് സാധാരണക്കാരന്റെ പ്രശ്‌നങ്ങളെക്കുറിച്ചാണ്. ഇതാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസം. മോഡിയുടെ ഭരണത്തില്‍ ഗുജറാത്ത് വികസിച്ചുവെന്ന വാദവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തള്ളി.