ഉത്തരകൊറിയയെ ആണവപദ്ധതികളില്‍നിന്നു പിന്തിരിപ്പിക്കും: ചൈന

single-img
15 April 2013

north_korea_mapഅമേരിക്കയുമായി യോജിച്ചുപ്രവര്‍ത്തിച്ച് ഉത്തരകൊറിയയെ ആണവപദ്ധതികളില്‍നിന്നു പിന്തിരിപ്പിക്കുമെന്നും പരസ്പരചര്‍ച്ചയിലൂടെ കൊറിയന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുമെന്നും ചൈന. യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ചൈനീ സ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇന്നലെ ബെയ്ജിംഗില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാ ര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയയുടെ ഭാഗത്തു നിന്നു തുടരുന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ ചൈന സഹായിക്കണമെന്നു കൂടിക്കാഴ്ചയില്‍ കെറി ചിന്‍പിംഗിനോട് അഭ്യര്‍ഥിച്ചു.