ദുബായി പോലീസ് ഇനി ലംബോര്‍ഗിനിയില്‍

single-img
15 April 2013

130411144701-dubai-police-lamborghini-story-topലോകത്തിലെ ഏറ്റവും ആഡംബര നഗരങ്ങളിലൊന്നായ ദുബായിയില്‍ പോലീസിന് കറങ്ങാന്‍ സൂപ്പര്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ ലംബോര്‍ഗിനി. ഒരു ലംബോര്‍ഗിനിയുടെ വില കേട്ടാല്‍ ഞെട്ടും… 22 കോടി രൂപയോളം.

ഗള്‍ഫ് തലസ്ഥാനത്തിന്റെ പദവി കാത്തുസൂക്ഷിക്കാനാണ് ഇത്ര വില കൂടിയ വാഹനം പോലീസിനു നല്‍കിയതെന്നു ഡെപ്യൂട്ടി പോലീസ് ചീഫ് മേജര്‍ ജനറല്‍ ഖമിസ് മട്ടാര്‍ അല്‍ മസീന പറയുന്നു. ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗനുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള ഇറ്റാലിയന്‍ കമ്പനിയാണ് ലംബോര്‍ഗിനി. ആറു സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ ലംബോര്‍ഗിനിക്കു കഴിയും.

ദുബായിയിലെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ കേന്ദ്രമാക്കിയുള്ള പോലീസുകാരുടെ കറക്കത്തിനായിരിക്കും ലംബോര്‍ഗിനി ഉപയോഗിക്കുക. നഗരം പോലീസിന്റെ കൈകളില്‍ സുരക്ഷിതമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫയ്ക്കു സമീപം ലംബോര്‍ഗിനി പോലീസ് ജാഗ്രതയോടെ ഉണ്ടാകും.