യുഡിഎഫ് നേതൃയോഗം തിങ്കളാഴ്ച

single-img
14 April 2013

udf_evarthaയുഡിഎഫ് സംസ്ഥാന നേതൃയോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം. ഗണേഷ്‌കുമാറിന്റെ ഒഴിവിലേക്ക് പുതിയ മന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്‌തേക്കും. തല്‍ക്കാലം മന്ത്രിസഭാ പുനസംഘടന വേണ്‌ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കിലും പുതിയ മന്ത്രി വേണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ഘടകകക്ഷികള്‍ക്കുള്ള എതിര്‍പ്പും യോഗം ചര്‍ച്ച ചെയ്‌തേക്കും.